എന്റെ ചില ബ്ലോഗുകള്‍ :-
- जय जवान जय किसान
- My Blog Posts in World Languages
- കേരളഫാര്‍മറുടെ പോസ്റ്റുകള്‍
- കേരള മുഖ്യമന്ത്രിക്കുള്ള കത്തുകള്‍
- അനോണികള്‍ക്ക് ഒരിടം
- കര്ഷകന്
- കര്‍ഷകരുടെ ശ്രദ്ധയ്ക്ക്
- തികച്ചും വ്യക്തിപരം
- പത്രവാര്‍ത്തകള്‍
- റബ്ബര്‍ വാര്‍ത്തകള്‍
- വഴികാട്ടി
- Google Reader
- Indian Natural Rubber
- Janapaksham
- Keralafarmer’s Video Collection
- My pageflakes
- OTHER LINKS
- S.Chandrasekharan Nair Presents

This Photo taken by Dr Babu M Nair
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏക കുളമായ കീണയിൽ കുളത്തിന്റെ ശോചനീയാവസ്ഥ ചിത്രത്തിൽ കാണാം.
കേരള കാർഷിക സർവകലാശാലയിലെ സോയിൽ സയൻസ് വിഭാഗം മുൻ പ്രൊഫസർ ഡോ. തോമസ് വർഗീസിന്റെ എന്നോടൊപ്പമുള്ള കുളക്കരയിലെ സാന്നിധ്യം മാത്രമല്ല അദ്ദേഹത്തിന്റെ അഭിപ്രായവും വളരെ പ്രാധാന്യമർഹിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കുളത്തിൽ വളരുന്ന ഇത്തരം പുല്ലുകൾ സോയിൽ ഡിഗ്രഡേഷന്റെ സൂചനയാണ് എന്നാണ്. നെൽകൃഷിയുടെ നാശവും കുന്നുകൾ ഇടിച്ചുമാറ്റുന്നതും കളിമൺഖനനവും മറ്റും വരാൻ പോകുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമാകുക മാത്രമല്ല പ്രകൃതിയുടെ നിലനിൽപ്പിനുതന്നെ ദോഷമാകും എന്ന് പറയുന്നു. എത്രതന്നെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഇത്തരം കുളങ്ങൾ പരിപാലിക്കപ്പെടേണ്ടതു തന്നെയാണ്. നെൽപ്പാടങ്ങൾ നശിച്ചതാണ് ഇത്തരം കുളങ്ങൾ ഇപ്രകാരം അവഗണിക്കപ്പെടുവാൻ കാരണം
ക്ലിക്ക് ചെയ്യുക![]()
മഴവെള്ളം സംഭരിക്കാം ഭൂഗർഭ ജലവിതാനം ഉയർത്താം
മാതൃഭൂമിയ്ക്ക് ആയിരമായിരമഭിവാദ്യങ്ങൾ. ഈ ഉദ്യമത്തിലേയ്ക്ക് ഒരു പ്രതിഫലവും കൂടാതെ എന്റെ സേവനം ഉറപ്പ്. കീണയിൽ കുളം ശുദ്ധീകരിക്കപ്പെടട്ടെ.